കടുത്തുരുത്തി: ഉണ്ണിനീലി
സന്ദേശത്തിന്റെ പുണ്യം പേറുന്ന മണ്ണില്‍ എന്‍.ജി.ഒ. അസ്സോസിയേഷന്റെ 148-ാമത്തെ
ബ്രാഞ്ചിന് തുടക്കമായി. കോട്ടയം ജില്ലയിലെ 9-ാമത്തെ ബ്രാഞ്ചാണിത്.
ജില്ലാ പ്രസിഡണ്ട് ബി.മോഹനചന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെയാണ് ഉദഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ഥാന പ്രസിഡണ്ട് കോട്ടത്തല മോഹനന്‍ ദ്രദീപ പ്രകാശിപ്പിച്ച് ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ത്രിവര്‍ണ്ണ കൊടികളാല്‍ കടുത്തുരുത്തി അലങ്കൃതമായിരുന്നു. രാവിലെ മുതല്‍ തന്നെ ജനാധിപത്യ വിശ്വാസികളുടെയും എന്‍.ജി.ഒ. അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും നിലയ്ക്കാത്ത പ്രവാഹം ഉദ്ഘാടന വേദിയിലേക്ക് ആരംഭിച്ചിരുന്നു.
നിറപറയുടെയും പ്രൗഢഗംഭീരമായ വേദിയേയും നിറഞ്ഞ സദസ്സിനെയും
സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടന ചടങ്ങ്. മണിക്കൂറുകള്‍ നീണ്ട ഉദ്ഘാടന ചടങ്ങിനു ശേഷം
വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നു നടന്നു.മീനച്ചില്‍ ബ്രാഞ്ചിന്റെ
ഭാഗമായിരുന്ന കുറവിലങ്ങാട് ഏരിയാ കമ്മിറ്റിയും (വെളിയന്നൂര്‍, ഉഴവൂര്‍,
കുറവിലങ്ങാട് പഞ്ചായത്ത് പ്രദേശങ്ങളും) വൈക്കം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന
മുളക്കുളം, ഞീഴൂര്‍, മാഞ്ഞൂര്‍, കല്ലറ, കടുത്തുരുത്തി പഞ്ചായത്ത് പ്രദേശങ്ങളും
സംയോജിപ്പി ച്ചാണ് കടുത്തുരുത്തി ബ്രാഞ്ചിന് രൂപം നല്‍കിയത്.
ജില്ലാ പ്രസിഡണ്ട് ബി.മോഹനചന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെയാണ് ഉദഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ഥാന പ്രസിഡണ്ട് കോട്ടത്തല മോഹനന്‍ ദ്രദീപ പ്രകാശിപ്പിച്ച് ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ത്രിവര്‍ണ്ണ കൊടികളാല്‍ കടുത്തുരുത്തി അലങ്കൃതമായിരുന്നു. രാവിലെ മുതല്‍ തന്നെ ജനാധിപത്യ വിശ്വാസികളുടെയും എന്‍.ജി.ഒ. അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും നിലയ്ക്കാത്ത പ്രവാഹം ഉദ്ഘാടന വേദിയിലേക്ക് ആരംഭിച്ചിരുന്നു.

No comments:
Post a Comment