Report

എന്‍.ജി.ഒ. അസോസിയേഷന്‍
കടുത്തുരുത്തി ബ്രാഞ്ച് കമ്മിറ്റി

ഉദ്ഘാടനം 29/11/2012 വ്യാഴം രാവിലെ 10.30

റിപ്പോര്‍ട്ട്

(23/11/12-ല്‍ ചേര്‍ന്ന കമ്മിറ്റി അംഗീകരിച്ചത്)

കര്‍മ്മോത്സുഖമായ പ്രവര്‍ത്തന പന്ഥാവില്‍ നാല് പതിറ്റാണ്ടോട് അടുക്കുന്ന കേരളാ എന്‍.ജി.ഒ. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റിക്ക് ഒമ്പതാമത്തെ കുഞ്ഞ് പിറക്കുന്നു. സംസ്ഥാന സിവില്‍ സര്‍വ്വീസ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലാണ് “നവ” പിറവി എന്നത് നമുക്ക് സന്തോഷം നല്‍കുന്നു. പി.എഫ്.ആര്‍.ഡി.എ. ബില്‍ നടപ്പാക്കും മുമ്പെ അതിന്റെ പേരില്‍ അനാവശ്യമായ രാഷ്ട്രീയ സമരങ്ങള്‍ക്കൊരുങ്ങുന്ന ഇടതു, ബി.ജെ.പി. ആഭിമുഖ്യ മുള്ള സംഘടനകളുടെ കള്ള പ്രചരണങ്ങളൈ നേരിടാനുള്ള കരുത്ത് ശൈശവത്തില്‍ തന്നെ കടുത്തുരുത്തി ബ്രാഞ്ച് നേരിടും എന്നത് ആത്മ വിശ്വാസവും ആണ്.
കൊടിയുടെ നിറവും ഭരണകര്‍ത്താവിന്റെ മുഖവും നോക്കാതെ സാമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ച് സിവില്‍ സര്‍വ്വീസ് ജീവനക്കാരന്റെ കൂടെ നിന്ന് ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ കടന്നു പോന്ന പ്രസ്ഥാനമാണ് എന്‍.ജി.ഒ.എ. ഇതുകൊണ്ട് തന്നെ സംഘടനയുടെ അംഗബലത്തിലുള്ള വളര്‍ച്ചയും വളരെ വലുതാണ്.
അംഗത്വ വര്‍ദ്ധന കണക്കിലെടുത്ത ജില്ലാ കമ്മിറ്റി, പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനായി കോട്ടയത്ത് പുതിയ നാല് ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് വേണ്ടിയാണ് സംസ്ഥാന കമ്മിറ്റി മുമ്പാകെ ശുപാര്‍ശ വച്ചത്. നാലിനും അനുമതി ലഭിച്ചു. ഇതില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ബ്രാഞ്ച് കമ്മിറ്റിയും കടുത്തുരുത്തി തന്നെ.
മീനച്ചില്‍ ബ്രാഞ്ചിന്റെ ഭാഗമായിരുന്ന കുറവിലങ്ങാട് ഏരിയാ കമ്മിറ്റിയും (വെളിയന്നൂര്‍, ഉഴവൂര്‍, കുറവിലങ്ങാട് പഞ്ചായത്ത് പ്രദേശങ്ങളും) വൈക്കം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന മുളക്കുളം, ഞീഴൂര്‍, മാഞ്ഞൂര്‍, കല്ലറ, കടുത്തുരുത്തി പഞ്ചായത്ത് പ്രദേശങ്ങളും സംയോജിപ്പി ച്ചാണ് കടുത്തുരുത്തി ബ്രാഞ്ചിന് രൂപം നല്‍കിയത്. കുറ­വി­ല­ങ്ങാട് ഏരിയാ കമ്മി­റ്റി­ക്ക് പി.ടി. ബാബു കണ്‍വീ­ന­റാ­യുള്ള കമ്മി­റ്റിയാണ് നേതൃത്വം നല്‍കിയിരുന്നത്.
ഏരിയ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 2 വര്‍ഷമാകുന്നതെ ഒള്ളു ഇക്കാലയളവില്‍ തന്നെ ഏരിയാ കമ്മിറ്റി തങ്ങളുടെ പ്രവര്‍ത്തന മികവ് പ്രകടിപ്പിച്ചിരുന്നു. കുറവിലങ്ങാട് നടന്ന ആദ്യ ഏരിയാ കണ്‍വെന്‍ഷന്‍ പങ്കാളിത്തം കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ജില്ലാ ക്യാമ്പ് പാലായില്‍ നടന്നതിനാല്‍ മീനച്ചില്‍ ബ്രാഞ്ച് ക്യാമ്പ് “ജ്വാല” സന്തോഷപൂര്‍വ്വം കുറവില ങ്ങാട് ഏറ്റെടുക്കുകയും സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും വിജയിപ്പിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളൊക്കെത്തന്നെയാവും കടുത്തുരുത്തി ബ്രാഞ്ച് തന്നെ ആദ്യം പ്രവര്‍ത്തനപഥത്തിലെത്താന്‍ കാരണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കടു­ത്തു­രുത്തി മേഖലയിലുള്ളവര്‍ ബ്രാഞ്ച് എന്ന ആവശ്യം ഉന്ന­യിച്ച് ജില്ലാ കമ്മി­റ്റിക്ക് നിവേ­ദ­നവും നല്‍കി­യി­രു­ന്നു.
03/08/12 -ല്‍ കുറവിലങ്ങാട് വച്ചായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യ യോഗം. പിന്നീട് 8/10/12-ല്‍ കടുത്തുരുത്തിയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എന്‍.­ശ­ങ്ക­ര­പിള്ള പ്രസി­ഡണ്ടും സഞ്ജയ് എസ്. നായര്‍ സെക്ര­ട്ട­റിയും അജി കുര്യന്‍ ട്രഷറും ആയുള്ള അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി. ഈ കമ്മിറ്റിയാണ് ജില്ലാ കമ്മിറ്റിയുടെ അകമഴിഞ്ഞ സഹകരണത്തോടെ ഇന്ന് ഈ ഉദ്ഘാടന വേദി വരെ പ്രവര്‍ത്തനം എത്തിച്ചത്.
ഏരിയാ കമ്മിറ്റി ആയിരിക്കുമ്പോള്‍ തന്നെ ജില്ലാ കമ്മിറ്റി നല്‍കിയ സഹകരണമാണ് ഞങ്ങളുടെ വിജയം. ജില്ലയുടെ കരുത്തനായ അമരക്കാരന്‍, എതിരാളിയില്ലാത്ത പോരാളി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് ഉടമയായ കര്‍മ്മ ധീരനായ പ്രസിഡണ്ട് മോഹന ചന്ദ്രന്‍ സാറും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന സെക്രട്ടറി രജ്ഞു കെ. മാത്യുവും ട്രഷറര്‍ കെ.ഡി.പ്രകാശും എല്ലാം ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വ്യക്തികള്‍ തന്നെ.
പാരമ്പര്യത്തിന് കോട്ടം വരുത്താതെ സംസ്ഥാനത്ത് സംഘടനയെ ഒന്നാമതെത്തിച്ച സംസ്ഥാന പ്രസിഡണ്ട് കോട്ടാത്തല മോഹനനും സെക്രട്ടറി കെ.വി മുരളിയും നമ്മുടെ പാതയിലെ മാര്‍ഗ്ഗ ദീപങ്ങളാണ്.
ഓരോരുത്തരുടെയും പേര് എടുത്ത് പറയാന്‍ ഈ സമയം പോരാ എന്നതിനാല്‍ കോട്ടയം ജില്ലാ കമ്മിറ്റിയും ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളും മീനച്ചില്‍, കടുത്തുരുത്തി ബ്രാഞ്ച് കമ്മിറ്റികളും കഴിഞ്ഞ ദിനങ്ങളില്‍ നല്‍കിയ സഹകരണം നമുക്ക് മറക്കാനാവുന്നതല്ല അവരെ നാം നന്ദിയോടെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ് നാം. നമുക്ക് വായുവാണ് എന്‍.ജി.ഒ.എ. എങ്കില്‍ ജലം കോണ്‍ഗ്രസ് പ്രസ്ഥാനമാണ്. എന്നാല്‍ യു.ഡി.എഫ്. ഭരണത്തിലിരിക്കുമ്പോഴും നാം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഘടക കക്ഷി നേതാക്കളില്‍ നിന്നാണ് ഈ ചിറ്റമ്മ നയം അധികവും ഒപ്പം നമ്മുടെ തന്നെ നേതാക്കളില്‍ ചിലരുടെയും ഉണ്ടെന്നുള്ളത് മറക്കാവുന്നതല്ല. ഇത് തിരുത്തെണം എന്ന ഒരു പ്രമേയത്തിനു കൂടി ഈ റിപ്പോര്‍ട്ടില്‍ ഇടം നല്‍കുകയാണ്.
കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ സഹകരണത്തിന് ഓരോരുത്തര്‍ക്കും നന്ദി. നാളെയില്‍ നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ചര്‍ച്ചയ്ക്കും നിങ്ങളുടെ അംഗീകാരത്തിനുമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
സഞ്ജയ് എസ്. നാ­യര്‍

No comments: