Thursday, 10 January 2013

സമരം കാര്യമായി ബാധിച്ചില്ല

Sunday‍, June‍ 08, 2025 കുറവിലങ്ങാട്: മേഖലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഓഫീസ് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ ആഫീസുകളില്‍ 90 ശതമാനത്തിലധികം പേര്‍ ജോലിക്ക് ഹാജരായി. കുറവിലങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ 50 ശതമാനത്തോളം പേര്‍ ജോലിക്കെത്തി. ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 90 ശതമാനത്തോളം പേരും ഹാജരായി. എല്‍.എസ്.ജി.ഡി. സെക്ഷന്‍ ആഫിസിന്റെ സ്ഥിതിയും മറിച്ചല്ല.
         സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി.യിലെ ഒരു വിഭാഗവും പണിമുടക്കിയത് ജീവനക്കാരുടെ യാത്രയെ സാരമായി ബാധിച്ചു. എങ്കിലും കിലോമീറ്ററുകള്‍ ദൂരെ നിന്നും പോലും ടാക്‌സി വാഹനങ്ങളെ ആശ്രയിച്ച് ജോലിക്കെത്തിയവരുണ്ട്.
              കഴിഞ്ഞ ദിവസങ്ങളില്‍ സമരാനുകൂലികള്‍ കുറവിലങ്ങാട് പഞ്ചായത്ത്, ഉഴവൂര്‍ ബ്ലോക്ക് ആഫീസുകളില്‍ പ്രകോപന പരമായ പ്രസംഗം നടത്തിയിരുന്നു. എന്‍.ജി.ഒ. അസോസിയേഷന്റെ അഭ്യര്‍ത്ഥന കൂടി മാനിച്ച് ഈ ഓഫീസുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
           സമരത്തില്‍ പങ്കെടുക്കുന്നതായി കാണിച്ച് ഓഫീസ് മേധാവിക്ക് കത്തു നല്‍കിയിരുന്നവരില്‍ പലരും പിന്‍വലിഞ്ഞ് ചൊവ്വാഴ്ച തന്നെ ജോലിക്ക് ഹാജരായി. എങ്ങും ഓഫീസ് തുറക്കാതിരുന്നില്ല. അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല.

No comments: