Saturday, 12 January 2013

ജീവ­ന­ക്കാ­രുടെ സമരം: ഹാജര്‍ നില­യില്‍ വലിയ മുന്നേറ്റം

Friday, June‍ 13, 2025 കുറവിലങ്ങാട്: ജീവനക്കാരുടെ സമരത്തിന്റെ നാലാം ദിനത്തില്‍ കുറ­വി­ല­ങ്ങാട് മേഖ­ല­യിലെ സര്‍ക്കാര്‍ ആഫീ­സു­ക­ളിലെ ഹാജര്‍ നില­യില്‍ വന്‍ മുന്നേറ്റം. സമ­ര­ രം­ഗത്ത് 10 ശത­മാ­ന­ത്തില്‍ താഴെ മാത്രം പേരാ­ണി­പ്പോള്‍ ഉള്ള­ത്.
         സര്‍ക്കാര്‍ ഓഫീസുക­ളില്‍ സാധരണക്കാര്‍ നേരിട്ട് ഇടപെടുന്ന ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കായി. ഇതു­കൊണ്ട് തന്നെ ജനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല.
        കുറ­വി­ല­ങ്ങാട് വില്ലേജ് ആഫീ­സര്‍ സമരം ഉപേ­ക്ഷിച്ച് വെള്ളി­യാഴ്ച മുതല്‍ ജോലി­ക്കെ­ത്തി. കാണ­ക്കാരി ഗ്രാമ പഞ്ചാ­യ­ത്തില്‍ വെള്ളി­യാഴ്ച പണി­മു­ടക്ക് ഉപേ­ക്ഷി­ച്ചെ­ത്തി­യ­വര്‍ 6 പേരാ­ണ്. കാണ­ക്കാരി ഗവ. ഹയര്‍ സെക്ക­ണ്ടറി സ്‌ക്കൂളില്‍ 8 പേര് വെള്ളി­യാഴ്ച സമരം ഉപേ­ക്ഷി­ച്ച­വ­രില്‍ പെടു­ന്നു. ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് ഓഫീ­സില്‍ 2 പേര് വെള്ളി­യാഴ്ച സമരം ഉപേ­ക്ഷി­ച്ചു. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തില്‍ 3 പേര്‍ വെള്ളി­യാഴ്ച പണി­മു­ട­ക്കില്‍ നിന്നും പിന്മാ­റി.
    മര­ങ്ങാ­ട്ടു­പി­ള്ളി, വെളി­യ­ന്നൂര്‍, കട­പ്ലാറ്റം പ്രദേ­ശ­ങ്ങള്‍ ഉള്‍ക്കൊ­ള്ളുന്ന രാമ­പുരം സര്‍ക്കിള്‍ ആഫീസ് പരി­ധി­യില്‍ 90 ശത­മാ­ന­ത്തോളം പേരും ജോലിക്ക് ഹാജ­രാ­കു­ന്ന­തായി അധി­കൃ­തര്‍ പറ­യു­ന്നു. ഇതില്‍ 4 ശത­മാനം പേര്‍ വെള്ളി­യാഴ്ച പണി­മു­ടക്ക് അവ­സാ­നി­പ്പി­ച്ച­വ­രാ­ണ്.

No comments: