Thursday, 10 January 2013

ജീവ­ന­ക്കാ­രുടെ സമരം: ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

Sunday‍, June‍ 08, 2025 കുറവിലങ്ങാട്: ജീവനക്കാരുടെ സമരം മൂന്നാം ദിനം പിന്നിട്ടപ്പോഴേക്കും കുറ­വി­ല­ങ്ങാട് മേഖലയിലെ സര്‍ക്കാര്‍ ഓഫീസുക­ളില്‍ സാധരണക്കാര്‍ നേരിട്ട് ഇടപെടുന്ന ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കായി. ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിക്കാത്തതുകൊണ്ടു തന്നെ ജനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല.
        11 ജീവനക്കാരുള്ള കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തില്‍ 11 പേരും ജോലിക്കെത്തുന്നു, 13 പേരുള്ള കുറവിലങ്ങാടും 11 പേരുള്ള മരങ്ങാട്ടുപിള്ളിയിലും ഓരോരുത്തര്‍ മാത്രമാണ് പണിമുടക്കുന്നത്. 14 പേരുള്ള ഉഴവൂരില്‍ 2 പേരും 9 പേരുള്ള വെളിയന്നൂരില്‍ 4 പേരും പണിമുടക്കിലാണ്.

No comments: