Thursday, 10 January 2013

ജീവ­ന­ക്കാ­രുടെ സമരം: ഹാജര്‍ നില­യില്‍ നേരിയ പുരോ­ഗതി

Tuesday, June‍ 10, 2025 കുറവിലങ്ങാട്: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ രണ്ടാം ദിനം കുറ­വി­ല­ങ്ങാട് മേഖലയിലെ സര്‍ക്കാര്‍ ഓഫീസുക­ളില്‍ ഹാജര്‍ നില­യില്‍ നേരിയ പുരോ­ഗതി അനു­ഭ­വ­പ്പെ­ട്ടു. ആദ്യ ദിന­ത്തിലെ ബസ് സമരം ജീവ­ന­ക്കാ­രെയും സാധാ­ര­ണ­ക്കാ­രെയും ഒരു പോലെ ബാധി­ച്ചെ­ങ്കില്‍ ബുധ­നാഴ്ച മുതല്‍ ഓഫീ­സു­ക­ളുടെ പ്രവര്‍ത്തനം സാധ­രണ പോലെ നട­ന്നു.
         കുറ­വി­ല­ങ്ങാട് പൊതുമരാ­മത്ത് സെക്ഷനു കീഴില്‍ കോഴാ കവല വിക­സനം അട­ക്ക­മുള്ള വേല­കള്‍ നട­ന്നു. അര­മ­ണി­ക്കൂര്‍ താമ­സിച്ച് ഉഴ­വൂര്‍ പഞ്ചാ­യത്ത് ഓഫീ­സി­ലെ­ത്തിയ ജീവ­ന­ക്കാ­രനെ ജോലി­യില്‍ പ്രവേ­ശി­ക്കാന്‍ സെക്ര­ട്ടറി സമ്മ­തി­ക്കാ­തി­രു­ന്നത് ചെറിയ തര്‍ക്ക­ത്തിന് ഇട­യാ­ക്കി. എന്‍.­ജി.ഒ. അസോ­സി­യേ­ഷന്‍ ഭാര­വാ­ഹി­ക­ളായ കെ.എന്‍. ശങ്ക­ര­പി­ള്ള, പി.ടി. ബാബു എന്നി­വ­രുടെ ഇട­പെ­ട­ലിനെ തുടര്‍ന്നാണ് ഹാജര്‍ രേഖ­പ്പെ­ടു­ത്താന്‍ അനു­വ­ദി­ച്ച­ത്. എന്നാല്‍ സമരം മേഖ­ല­യില്‍ വിജ­യ­മാ­ണെന്ന നില­പാ­ടി­ലാണ് സമ­രാ­നു­കൂ­ലി­ക­ളു­ടേ­ത്.

No comments: