Wednesday, 14 August 2013

ഒരു മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ബോണസായിഅനുവദിക്കണം :എന്‍ജിഒ അസോസിയേഷന്‍

ചാലക്കുടി: പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി അനുവദിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.വി.മുരളി ആവശ്യപ്പെട്ടു.
        അസോസിയേഷന്റെ 39-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് കെ.ഐ.മോഹനന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.ബെന്നി, കെ.ജെയിംസ് പോള്‍, ഇ.കെ.അലി മുഹമ്മദ്, കെ.പി.ജോസ്, പി.എ.യേശുദാസ്, സുധാകരന്‍ മന്നപ്പാട്ട്, സി.ജെ.വിത്സന്‍, കെ.ബി.ശ്രീധരന്‍, പി.ആര്‍.അനൂപ്, ടി.പി.ഹനീഷ് കുമാര്‍, സന്തോഷ് തോമസ്, എം.ഒ.ഡെയ്‌സന്‍, പി.വി.റോയി, എ.എസ്.നദീറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.സി.മനോജ് സ്വാഗതവും എം.വി.സാജു നന്ദിയും പറഞ്ഞു.
Monday‍, May 26, 2025

Wednesday, 23 January 2013

പഞ്ചായത്തുകളില്‍ 1,854 അധിക തസ്തികകള്‍

Monday‍, May 26, 2025 തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 1,854 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തികഭദ്രതയുള്ള 864 ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പുതിയ തസ്തികകളും അനുവദിക്കുമെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
         ഒരു പഞ്ചായത്തിന് ഒന്ന് എന്ന കണക്കില്‍ 990 എല്‍ഡി ക്ലാര്‍ക്ക് തസ്തികകളാണു പഞ്ചായത്തുകളില്‍ അധികമായി ഏര്‍പ്പെടുത്തുന്നത്. ജീവനക്കാരുടെ അഭാവം പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്ന പഞ്ചായത്ത് മന്ത്രി എം.കെ. മുനീര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതിയെത്തുടര്‍ന്നാണ് അധിക തസ്തികകള്‍ സൃഷ്ടിച്ചത്. അസിസന്റ് സെക്രട്ടറിമാരുടെ തസ്തിക സാമ്പത്തികഭദ്രതയുള്ള പഞ്ചായത്തുകളില്‍ മാത്രം അനുവദിച്ചത് ഇവര്‍ക്കു ശമ്പളം നല്‍കേണ്ടത് അതതു തദ്ദേശ സ്ഥാപനങ്ങളായതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
     സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളില്‍ 102 അധ്യാപക തസ്തികകള്‍ അനുവദിച്ചു. 66 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. 36 പോസ്റ്റുകളില്‍ പുനര്‍വിന്യാസം വഴി ഒഴിവുകള്‍ നികത്തും. ഇതോടെ സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ എഐസിടിഇ തീരുമാനപ്രകാരമുള്ള 100 ശതമാനം തസ്തികകളും പൂര്‍ത്തിയായതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.
          ഷൊര്‍ണൂര്‍ പ്രിന്റിംഗ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിനോടനുബന്ധിച്ചുള്ള പോളിടെക്‌നിക്കിന് ആറ് അധ്യാപക തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനു കംപ്യൂട്ടറൈസ്ഡ് വാഹന പരിശോധനാ കേന്ദ്രവും കംപ്യൂട്ടറൈസ്ഡ് ഡ്രൈവര്‍ ടെസ്റ്റിംഗ് ട്രാക്കും സ്ഥാപിക്കാന്‍ തിരുവനന്തപുരം മുട്ടത്തറയില്‍ ഒരു ഏക്കര്‍ സ്ഥലം അനുവദിച്ചു. കോതമംഗലം കരൂര്‍ തോടിനു പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.45 കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ പനയ്ക്കാപ്പുഴയുടെ സംരക്ഷണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുമായി 1.85 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Monday, 21 January 2013

മോട്ടോര്‍ വാഹനവകുപ്പില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണം- കോട്ടാത്തല മോഹനന്‍

Monday‍, May 26, 2025 തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ ജോലിഭാരത്തിനനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ ആവശ്യപ്പെട്ടു. 1977 നുശേഷം മോട്ടോര്‍വാഹന വകുപ്പില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഒരു തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. വാഹനങ്ങളുടെ എണ്ണമാകട്ടെ 77 നെ അപേക്ഷിച്ച് പതിന്മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ വാഹനങ്ങളുടെ എണ്ണം 75 ലക്ഷം കവിഞ്ഞു.

         നികുതി കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ളതു കോടിക്കണക്കിനു രൂപയാണ്. ജീവനക്കാരുടെ കുറവ് നിമിത്തം ഇതു പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. രണ്ടായിരത്തിലധികം ക്ലെറിക്കല്‍ ജീവനക്കാര്‍ വേണ്ടിടത്ത് 614 ജീവനക്കാര്‍ മാത്രമാണു സംസ്ഥാനത്തൊട്ടാകെയുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ജോലിയുടെ തുടര്‍നടപടികള്‍ മുഴുവന്‍ ചെയ്യേണ്ടതു ക്ലറിക്കല്‍ ജീവനക്കാരാണ്. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചപ്പോള്‍ ക്ലറിക്കല്‍ ജീവനക്കാരുടെ ഒരു തസ്തികപോലും സൃഷ്ടിച്ചില്ല.

         ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകള്‍ ആരംഭിച്ചപ്പോള്‍ ഒരു മിനിസ്റ്റീരിയല്‍ തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. ഫാസ്റ്റ് ട്രാക്ക് കൗണ്ടറിന്റെ മുഴുവന്‍ ജോലികളും ചെയ്യേണ്ടത് ക്ലാര്‍ക്കും സൂപ്രണ്ടുമാരുമാണ്. അധിക ജോലിഭാരം ഒരു പരിധിവരെയെങ്കിലും ലഘൂകരിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടന ധനകാര്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നു കോട്ടാത്തല മോഹനന്‍ ചൂണ്ടിക്കാട്ടി.

Saturday, 12 January 2013

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മാര്‍ഗരേഖ അവസാന ഘട്ടത്തില്‍; കുടുംബ പെന്‍ഷന്‍ ഉറപ്പാക്കും


കടുത്തുരുത്തി: സംസ്ഥാനത്തു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കും. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സംബന്ധിച്ചു ധനവകുപ്പു തയാറാക്കുന്ന പ്രത്യേക മാര്‍ഗരേഖ അവസാനഘട്ടത്തിലാണ്. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന തുകയുടെ നിശ്ചിത ശതമാനം കുടുംബ പെന്‍ഷനുവേണ്ടി മാറ്റിവയ്ക്കും. ജീവനക്കാരില്‍നിന്ന് ഈടാക്കുന്ന തുകയുടെ 40 ശതമാനമാണു പെന്‍ഷനു നീക്കിവയ്ക്കുന്നത്.

ജീവനക്കാരന്‍ സര്‍വീസില്‍നിന്നു വിരമിക്കുമ്പോള്‍ 60 ശതമാനം തുക കമ്യൂട്ട് ചെയ്യാന്‍ അനുവദിക്കും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയിട്ടുള്ള മറ്റു സംസ്ഥാനങ്ങളില്‍ വിരമിക്കുമ്പോള്‍ 40 ശതമാനം തുകമാത്രമാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇതോടൊപ്പം മിനിമം പെന്‍ഷനും നട പ്പാക്കും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന പിഎഫ്ആര്‍ഡിഎ ബില്ലിന്റെ അടിസ്ഥാനത്തിലാണു മാര്‍ഗരേഖ തയാറാക്കുന്നത്.

ഫണ്ട് നിക്ഷേപിക്കാനുള്ള പൂര്‍ണ അധികാരം ജീവനക്കാരനു നല്‍കും. ഫണ്ട് മാനേജേഴ്‌സിനെ തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്ക് എഴുതി നല്‍കാം. നാഷണല്‍ സെക്യൂരിറ്റീസ് ലിമിറ്റഡിനാകും ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല. സുരക്ഷിതം, ആദായകരം, സുരക്ഷിതവും ആദായകരവും എന്നിങ്ങനെ മൂന്നു തരം നിക്ഷേപമാര്‍ഗങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഫണ്ടുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാണിജ്യ ബാങ്കുകളുടെയും ഫണ്ടുകള്‍ എന്നിവയാണു സുരക്ഷിതവും ആദായകരവും ആയി കണക്കാക്കപ്പെടുന്നത്. സ്വകാര്യമേഖലയിലെ നിക്ഷേപം ആദായകരം എന്ന വിഭാഗത്തില്‍ പെടുന്നു. ഏതില്‍ നിക്ഷേപിക്കാമെന്നു ജീവനക്കാരനു തീരുമാ നിക്കാം

ജീവ­ന­ക്കാ­രുടെ സമരം: ഹാജര്‍ നില­യില്‍ വലിയ മുന്നേറ്റം

Monday‍, May 26, 2025 കുറവിലങ്ങാട്: ജീവനക്കാരുടെ സമരത്തിന്റെ നാലാം ദിനത്തില്‍ കുറ­വി­ല­ങ്ങാട് മേഖ­ല­യിലെ സര്‍ക്കാര്‍ ആഫീ­സു­ക­ളിലെ ഹാജര്‍ നില­യില്‍ വന്‍ മുന്നേറ്റം. സമ­ര­ രം­ഗത്ത് 10 ശത­മാ­ന­ത്തില്‍ താഴെ മാത്രം പേരാ­ണി­പ്പോള്‍ ഉള്ള­ത്.
         സര്‍ക്കാര്‍ ഓഫീസുക­ളില്‍ സാധരണക്കാര്‍ നേരിട്ട് ഇടപെടുന്ന ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കായി. ഇതു­കൊണ്ട് തന്നെ ജനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല.
        കുറ­വി­ല­ങ്ങാട് വില്ലേജ് ആഫീ­സര്‍ സമരം ഉപേ­ക്ഷിച്ച് വെള്ളി­യാഴ്ച മുതല്‍ ജോലി­ക്കെ­ത്തി. കാണ­ക്കാരി ഗ്രാമ പഞ്ചാ­യ­ത്തില്‍ വെള്ളി­യാഴ്ച പണി­മു­ടക്ക് ഉപേ­ക്ഷി­ച്ചെ­ത്തി­യ­വര്‍ 6 പേരാ­ണ്. കാണ­ക്കാരി ഗവ. ഹയര്‍ സെക്ക­ണ്ടറി സ്‌ക്കൂളില്‍ 8 പേര് വെള്ളി­യാഴ്ച സമരം ഉപേ­ക്ഷി­ച്ച­വ­രില്‍ പെടു­ന്നു. ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് ഓഫീ­സില്‍ 2 പേര് വെള്ളി­യാഴ്ച സമരം ഉപേ­ക്ഷി­ച്ചു. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തില്‍ 3 പേര്‍ വെള്ളി­യാഴ്ച പണി­മു­ട­ക്കില്‍ നിന്നും പിന്മാ­റി.
    മര­ങ്ങാ­ട്ടു­പി­ള്ളി, വെളി­യ­ന്നൂര്‍, കട­പ്ലാറ്റം പ്രദേ­ശ­ങ്ങള്‍ ഉള്‍ക്കൊ­ള്ളുന്ന രാമ­പുരം സര്‍ക്കിള്‍ ആഫീസ് പരി­ധി­യില്‍ 90 ശത­മാ­ന­ത്തോളം പേരും ജോലിക്ക് ഹാജ­രാ­കു­ന്ന­തായി അധി­കൃ­തര്‍ പറ­യു­ന്നു. ഇതില്‍ 4 ശത­മാനം പേര്‍ വെള്ളി­യാഴ്ച പണി­മു­ടക്ക് അവ­സാ­നി­പ്പി­ച്ച­വ­രാ­ണ്.

Thursday, 10 January 2013

ജീവ­ന­ക്കാ­രുടെ സമരം: ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

Monday‍, May 26, 2025 കുറവിലങ്ങാട്: ജീവനക്കാരുടെ സമരം മൂന്നാം ദിനം പിന്നിട്ടപ്പോഴേക്കും കുറ­വി­ല­ങ്ങാട് മേഖലയിലെ സര്‍ക്കാര്‍ ഓഫീസുക­ളില്‍ സാധരണക്കാര്‍ നേരിട്ട് ഇടപെടുന്ന ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കായി. ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിക്കാത്തതുകൊണ്ടു തന്നെ ജനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല.
        11 ജീവനക്കാരുള്ള കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തില്‍ 11 പേരും ജോലിക്കെത്തുന്നു, 13 പേരുള്ള കുറവിലങ്ങാടും 11 പേരുള്ള മരങ്ങാട്ടുപിള്ളിയിലും ഓരോരുത്തര്‍ മാത്രമാണ് പണിമുടക്കുന്നത്. 14 പേരുള്ള ഉഴവൂരില്‍ 2 പേരും 9 പേരുള്ള വെളിയന്നൂരില്‍ 4 പേരും പണിമുടക്കിലാണ്.

ജീവ­ന­ക്കാ­രുടെ സമരം: ഹാജര്‍ നില­യില്‍ നേരിയ പുരോ­ഗതി

Monday‍, May 26, 2025 കുറവിലങ്ങാട്: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ രണ്ടാം ദിനം കുറ­വി­ല­ങ്ങാട് മേഖലയിലെ സര്‍ക്കാര്‍ ഓഫീസുക­ളില്‍ ഹാജര്‍ നില­യില്‍ നേരിയ പുരോ­ഗതി അനു­ഭ­വ­പ്പെ­ട്ടു. ആദ്യ ദിന­ത്തിലെ ബസ് സമരം ജീവ­ന­ക്കാ­രെയും സാധാ­ര­ണ­ക്കാ­രെയും ഒരു പോലെ ബാധി­ച്ചെ­ങ്കില്‍ ബുധ­നാഴ്ച മുതല്‍ ഓഫീ­സു­ക­ളുടെ പ്രവര്‍ത്തനം സാധ­രണ പോലെ നട­ന്നു.
         കുറ­വി­ല­ങ്ങാട് പൊതുമരാ­മത്ത് സെക്ഷനു കീഴില്‍ കോഴാ കവല വിക­സനം അട­ക്ക­മുള്ള വേല­കള്‍ നട­ന്നു. അര­മ­ണി­ക്കൂര്‍ താമ­സിച്ച് ഉഴ­വൂര്‍ പഞ്ചാ­യത്ത് ഓഫീ­സി­ലെ­ത്തിയ ജീവ­ന­ക്കാ­രനെ ജോലി­യില്‍ പ്രവേ­ശി­ക്കാന്‍ സെക്ര­ട്ടറി സമ്മ­തി­ക്കാ­തി­രു­ന്നത് ചെറിയ തര്‍ക്ക­ത്തിന് ഇട­യാ­ക്കി. എന്‍.­ജി.ഒ. അസോ­സി­യേ­ഷന്‍ ഭാര­വാ­ഹി­ക­ളായ കെ.എന്‍. ശങ്ക­ര­പി­ള്ള, പി.ടി. ബാബു എന്നി­വ­രുടെ ഇട­പെ­ട­ലിനെ തുടര്‍ന്നാണ് ഹാജര്‍ രേഖ­പ്പെ­ടു­ത്താന്‍ അനു­വ­ദി­ച്ച­ത്. എന്നാല്‍ സമരം മേഖ­ല­യില്‍ വിജ­യ­മാ­ണെന്ന നില­പാ­ടി­ലാണ് സമ­രാ­നു­കൂ­ലി­ക­ളു­ടേ­ത്.

സമരം കാര്യമായി ബാധിച്ചില്ല

Monday‍, May 26, 2025 കുറവിലങ്ങാട്: മേഖലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഓഫീസ് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ ആഫീസുകളില്‍ 90 ശതമാനത്തിലധികം പേര്‍ ജോലിക്ക് ഹാജരായി. കുറവിലങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ 50 ശതമാനത്തോളം പേര്‍ ജോലിക്കെത്തി. ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 90 ശതമാനത്തോളം പേരും ഹാജരായി. എല്‍.എസ്.ജി.ഡി. സെക്ഷന്‍ ആഫിസിന്റെ സ്ഥിതിയും മറിച്ചല്ല.
         സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി.യിലെ ഒരു വിഭാഗവും പണിമുടക്കിയത് ജീവനക്കാരുടെ യാത്രയെ സാരമായി ബാധിച്ചു. എങ്കിലും കിലോമീറ്ററുകള്‍ ദൂരെ നിന്നും പോലും ടാക്‌സി വാഹനങ്ങളെ ആശ്രയിച്ച് ജോലിക്കെത്തിയവരുണ്ട്.
              കഴിഞ്ഞ ദിവസങ്ങളില്‍ സമരാനുകൂലികള്‍ കുറവിലങ്ങാട് പഞ്ചായത്ത്, ഉഴവൂര്‍ ബ്ലോക്ക് ആഫീസുകളില്‍ പ്രകോപന പരമായ പ്രസംഗം നടത്തിയിരുന്നു. എന്‍.ജി.ഒ. അസോസിയേഷന്റെ അഭ്യര്‍ത്ഥന കൂടി മാനിച്ച് ഈ ഓഫീസുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
           സമരത്തില്‍ പങ്കെടുക്കുന്നതായി കാണിച്ച് ഓഫീസ് മേധാവിക്ക് കത്തു നല്‍കിയിരുന്നവരില്‍ പലരും പിന്‍വലിഞ്ഞ് ചൊവ്വാഴ്ച തന്നെ ജോലിക്ക് ഹാജരായി. എങ്ങും ഓഫീസ് തുറക്കാതിരുന്നില്ല. അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല.

Friday, 21 December 2012

ശമ്പളപരിഷ്‌കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല - കോട്ടാത്തല മോഹനന്‍

എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്നതടക്കം എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശയിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കില്ലെന്നും ഇതുസംബന്ധിച്ച് ആശങ്ക വേണെ്ടന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി. ശമ്പള പരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്നും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കു പകരം പുറംജോലി കരാര്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള ശിപാര്‍ശ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടുകൊണ്ട് എസ്.ശര്‍മ പറഞ്ഞു. സി. ദിവാകരന്‍, മാത്യു ടി.തോമസ്, എ.എ. അസീസ്, തോമസ് ചാണ്ടി എന്നിവരും സംസാരിച്ചു.

ഡോ.ബി.എ. പ്രകാശ് അധ്യക്ഷനായ എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയോടു സാമ്പത്തികസ്ഥിതിയുടെ അവലോകനം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. '' സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികനില അവലോകനം ചെയ്യാന്‍ ഇതുപോലെ രണ്ടു സമിതികള്‍ നേരത്തേയും ഉണ്ടായിരുന്നു. 2010-11 കാലത്തെ സാമ്പത്തിക നിലയാണ് ഈ സമിതി അവലോകനം ചെയ്തത്. അവരുടെ അഭിപ്രായങ്ങളാണു റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞദിവസം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതുവരെ, ആ അഭിപ്രായങ്ങളെക്കുറിച്ചു നിങ്ങളെപ്പോലെതന്നെ ഞാനും അജ്ഞനായിരുന്നു. സമിതിയുടെ നിര്‍ദേശങ്ങളെല്ലാം അംഗീകരിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. നല്ലതുമാത്രം സ്വീകരിക്കും. അതുകൊണ്ടു ശമ്പള പരിഷ്‌കരണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ട.''മുഖ്യമന്ത്രി പറഞ്ഞു.
 
റിവ്യൂ കമ്മിറ്റി അധ്യക്ഷന്‍ ഡോ.ബി.എ. പ്രകാശ് കോണ്‍ഗ്രസിന്റെ നയങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന വാദത്തില്‍ കഴമ്പില്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനകാര്യ മന്ത്രി എന്നിവരടങ്ങിയ സമിതിയാണു റിവ്യൂ കമ്മിറ്റി അധ്യക്ഷനെ നിയമിച്ചത്. പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ച ഡോ.വി. നാഗരാജ നായിഡുവിനെ സമിതിയംഗമാക്കുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫിന്റെ കാലത്തു നിയമിക്കപ്പെട്ട എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റികളാണു പങ്കാളിത്ത പെന്‍ഷനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ നിര്‍ദേശങ്ങളിന്മേല്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരായതുകൊണ്ട് അന്നു ഞങ്ങള്‍ വിവാദമുണ്ടാക്കിയില്ല. ഇതുപോലുള്ള വിഷയങ്ങള്‍ അടിയന്തര പ്രമേയമാക്കുന്നതിനു മുമ്പ് തോമസ് ഐസക്കിനോടു ചോദിക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നയമല്ലെന്നു ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഇപ്പോള്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുന്ന വിഷയങ്ങള്‍ കമ്മിറ്റിയുടെ ടേംസ് ഓഫ് റെഫറന്‍സില്‍ ഇല്ല. ഇതൊരു സ്റ്റാറ്റിയൂട്ടറി കമ്മിറ്റി മാത്രമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Wednesday, 12 December 2012

എന്‍ജിഒ അസോസിയേഷന്‍ അവകാശ പ്രചാരണ വാഹനജാഥ

എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന അവകാശ പ്രചാരണ വാഹനജാഥയ്ക്ക് കുറവിലങ്ങാട് നല്‍കിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്‍ ജില്ലാ പ്രസിഡന്റ് ബി. മോഹനചന്ദ്രന്‍ മറുപടി പ്രസംഗം നടത്തുന്നു.
കുറവിലങ്ങാട്: എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന അവകാശ പ്രചാരണ വാഹനജാഥയ്ക്ക് കുറവിലങ്ങാടും കടുത്തുരുത്തിയിലും സ്വീകരണം നല്‍കി. ആദ്യ ദിനത്തെ ജാഥയുടെ സമാപനം കടുത്തുരുത്തിയില്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം മുന്‍ എം.എല്‍.എ. പി.എം. മാത്യു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ജില്ലാ പ്രസിഡന്റ് ബി. മോഹനചന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ ജില്ലാ സെക്രട്ടറി രഞ്ജു കെ. മാത്യു എന്നിവര്‍ മറുപടി പറഞ്ഞു. 
    കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് വി.എം. പോള്‍, അസോസിയേഷന്‍ നേതാക്കളായ കെ.എന്‍. ശങ്കരപ്പിള്ള, പി.ടി. ബാബു, ജി. പ്രകാശ് പുതിയാ പറമ്പില്‍, സഞ്ജയ് എസ്.നായര്‍, കെ.ആര്‍.ഗംഗാധരന്‍ നായര്‍, ടി.വി. രാജീവന്‍, അജി കുര്യന്‍, സ്റ്റാനി ജോണ്‍, അനൂപ് തോമസ്, ഗിരീഷ് കുമാര്‍, ഉഷാ കുമാരി ഒ.എം., മോഹന്‍ സി. ചെറിയാന്‍, ഒ.എം. മത്തായി, വി.എന്‍.ഗോപകുമാര്‍, സോണി എബ്രാഹം, കുഞ്ഞ് ഫാത്തിമ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ യോഗങ്ങളില്‍ പ്രസംഗിച്ചു.
     പങ്കാളിത്ത പെന്‍ഷന്‍ കാര്യത്തില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പുകള്‍ പാലിക്കുക, കേന്ദ്ര ആനുകൂല്യങ്ങള്‍ സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു 19-ന് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനു മുന്നോടിയായാണു പ്രചാരണ ജാഥ.
    ചങ്ങനാശേരിയില്‍
നിന്നാരംഭിച്ച ജാഥയ്ക്ക് കറുകച്ചാല്‍, പാമ്പാടി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലും ബുധനാഴ്ച സ്വീകരണം നല്‍കി. വ്യാഴാഴ്ച വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ്, നാഗമ്പടം, കളക്ടറേറ്റ്, പിഡബ്‌ള്യുഡി കോംപ്ലക്‌സ്, പോളിടെക്‌നിക്, വയസ്‌കര, മിനി സിവില്‍സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം അഞ്ചിനു തിരുനക്കരയില്‍ സമാപിക്കും..
  

Monday, 10 December 2012

എന്‍ജിഒ അസോസിയേഷന്‍അവകാശ പ്രചാരണ വാഹനജാഥ

കോട്ടയം: എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന അവകാശ പ്രചാരണ വാഹനജാഥ 12, 13 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ പ്രസിഡന്റ് ബി. മോഹനചന്ദ്രന്‍, ജില്ലാ സെക്രട്ടറി രഞ്ജു കെ. മാത്യു എന്നിവര്‍ ജാഥയ്ക്കു നേതൃത്വം നല്കും.
         പങ്കാളിത്ത പെന്‍ഷന്‍ കാര്യത്തില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പുകള്‍ പാലിക്കുക, കേന്ദ്ര ആനുകൂല്യങ്ങള്‍ സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു 19നു നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനു മുന്നോടിയായാണു പ്രചാരണ ജാഥ.
       ബുധനാഴ്ച രാവിലെ 9.30ന് ചങ്ങനാശേരിയില്‍ സംസ്ഥാന സെക്രട്ടറി എം. പ്രക്‌സിസ് ജാഥ ഉദ്ഘാടനം ചെയ്യും. കറുകച്ചാല്‍, പാമ്പാടി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം അഞ്ചിനു കടുത്തുരുത്തിയില്‍ സമാപിക്കും. 
        വ്യാഴാഴ്ച വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ്, നാഗമ്പടം, കളക്ടറേറ്റ്, പിഡബ്‌ള്യുഡി കോംപ്ലക്‌സ്, പോളിടെക്‌നിക്, വയസ്‌കര, മിനി സിവില്‍സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം അഞ്ചിനു തിരുനക്കരയില്‍ സമാപിക്കും.

Sunday, 9 December 2012

അവകാശ പ്രചരണ ജാഥ: കുറവിലങ്ങാടും കടുത്തുരുത്തിയിലും 12­-ന് സ്വീകരണം

കുറവിലങ്ങാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി. അസ്സോസിയേഷന്‍ ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന അവകാശ പ്രചരണ ജാഥയ്ക്ക് 12-ന് കുറവിലങ്ങാടും കടുത്തുരുത്തിയിലും സ്വീകരണം നല്‍കും. 
      ബുധനാഴ്ച വൈകിട്ട് 4.30-ന് കുറവിലങ്ങാട് മിനി സിവില്‍ സ്റ്റേഷനിലാണ് സ്വീകരണം നല്‍കുക. 5-ന് കടുത്തുരുത്തി സെന്‍ട്രല്‍ കവലയില്‍ പൊതു സമ്മേളനത്തോടെ ആദ്യ ദിവസത്തെ പര്യടനം അവസാനിക്കും.
        ജില്ലാ പ്രസിഡണ്ട് ബി. മോഹനചന്ദ്രനാണ് ജാഥാ ക്യാപ്റ്റന്‍. സെക്രട്ടറി രഞ്ജു കെ.മാത്യു വൈസ് ക്യാപ്റ്റനും. 13-ന് ജാഥ സമാപിക്കും.

സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കും

കടുത്തുരുത്തി: ജീവനക്കാരുടെ അര്‍ഹമായ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി. അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 19-ന് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കന്നതിന് കടുത്തുരുത്തി ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചു. 20 -ലെറെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. രാവിലെ 6-ന് യാത്ര തിരിക്കും സംഘം.
         യോഗത്തില്‍ ബ്രാഞ്ച് പ്രസിഡണ്ട് കെ.എന്‍. ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി. ബാബു, സംസ്ഥാന കൗണ്‍സിലംഗം രാജീവന്‍, ജില്ലാ കൗണ്‍സിലംഗം ജി. പ്രകാശ്, ട്രഷറര്‍ സഞ്ജയ് എസ് നായര്‍, ജോയിന്റ് സെക്രട്ടറി ജി. ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു. 

       അവകാശ പ്രചരണ ജാഥയുമായി എത്തുന്ന ജില്ലാ പ്രസിഡണ്ട് ബി. മോഹന ചന്ദ്രനെ കുറവിലങ്ങാടും കടുത്തുരുത്തിയിലും നോട്ട് മാല നല്‍കി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

സ്ഥലം മാറ്റ­ത്തിന് നിയ­മാ­നു­സൃത ചട്ടങ്ങള്‍ വേണം - കോട്ടാ­ത്തല മോഹ­നന്‍

കടു­ത്തു­രുത്തി: സംസ്ഥാന ജീവ­ന­ക്കാര്‍ക്കും കേന്ദ്ര­സര്‍ക്കാര്‍ ജീവ­ന­ക്കാ­രുടെ തുല്യ വേത­നവും 60 വയസ്സ് പെന്‍ഷന്‍ പ്രായവും അനു­വ­ദിക്കണമെന്ന ആവ­ശ്യ­വു­മായി എന്‍.­ജി.­ഒ. അസോ­സി­യേ­ഷന്‍ സമരം ആരം­ഭി­ക്കു­മെന്ന് സംസ്ഥാന പ്രസി­ഡണ്ട് കോട്ടാ­ത്തല മോഹ­നന്‍ പറ­ഞ്ഞു. കടു­ത്തു­രുത്തി ബ്രാഞ്ചിന്റെ ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കു­ക­യായിരു­ന്നു. സ്ഥലം മാറ്റ­ത്തിന് നിയ­മാ­നു­സൃത ചട്ടങ്ങള്‍ വേണം. ഇതി­നായി ബില്‍ കൊണ്ടു­വ­ര­ണം. ചില ഘടക കക്ഷി നേതാ­ക്ക­ളുടെ പെരു­മാ­റ്റ­മാണ് ഇത്ത­ര­മൊരു ആവ­ശ്യ­ത്തിന് പിന്നി­ലെന്നും കോട്ട­ത്തല കൂട്ടി ചേര്‍ത്തു. ജില്ലാ പ്രസി­ഡണ്ട് ബി. മോഹനചന്ദ്രന്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. 
        
എന്‍.­ജി.­ഒ. അസോ­സി­യേ­ഷന്‍ കടു­ത്തു­രുത്തി ബ്രാഞ്ചിന്റെ ഉദ്ഘാ­ടനം സംസ്ഥാന പ്രസി­ഡണ്ട് കോട്ടാ­ത്തല മോഹ­നന്‍ നിര്‍വ്വ­ഹി­ക്കു­­ന്നു. ജില്ലാ പ്രസി­ഡണ്ട് ബി. മോഹനചന്ദ്രന്‍, സെക്ര­ട്ടറി രജ്ഞു കെ.മാത്യു എന്നി­വര്‍ സമീ­പം.
സംസ്ഥാന വൈസ് പ്രസി­ഡണ്ട് ബാബു രാജ്, സെക്ര­ട്ടറി എം.ഡി.അര്‍ജ്ജു­നന്‍, കെ.പി.­സി.­സി. മെമ്പര്‍ എ.എം. ജോസ­ഫ്, ബ്ലോക്ക് പ്രസി­ഡണ്ട് വി.എം. പോള്‍, ജില്ലാ സെക്ര­ട്ടറി രഞ്ജു കെ.മാ­ത്യു, ബ്രാഞ്ച് പ്രസി­ഡണ്ട് കെ.എന്‍. ശങ്ക­ര­പ്പി­ള്ള, സെക്ര­ട്ടറി സഞ്ജയ് എസ്. നായര്‍, ട്രഷ­റര്‍ അജി കുര്യന്‍, കെ.ജി.­ഒ.യു ജില്ലാ പ്രസി­ഡണ്ട് ആര്‍.­ഹ­രി, അസോ­സി­യേ­ഷന്‍ ഭാര­വാ­ഹി­ക­ളായ വി.ഐ. അബ്ദുള്‍ കരിം, ബിനു അബ്രാ­ഹം, ഗിരിജാ ജോജി, പി.എം. നസീര്‍, കെ.ശ­ബ­രീ­നാ­ഥ്, ടി.ആ­ര്‍.­പു­ഷ്പ, ആര്‍.­കൃ­ഷ്ണ­കു­മാര്‍, സതീഷ് ജോര്‍ജ്, റോജന്‍ മാത്യു, പി.ടി. ബാബു, ജി. പ്രകാശ്, കെ.ആര്‍.­ഗം­ഗാ­ധ­രന്‍ പിള്ള, ജോസഫ് മാത്യു, ജോണ്‍സണ്‍ മേലേ­തില്‍, ­സാബു ജോസ­ഫ്, പി.വി. അജ­യന്‍, സോജോ തോമ­സ്, ടി.വി.­രാ­ജീ­വന്‍, ബിനോയ് മാത്യു, ദിലീ­പ്, മോഹന്‍ സി. ചെറി­യാന്‍, എന്‍.­വി. അജ­യ­കു­മാര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.